പാലാ പൊന്‍കുന്നം റോഡില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. കടയത്തിന് സമീപം രാവിലെ 11 മണിയോടെയായിരുന്നു അപകടം. പാലാ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ ചേര്‍പ്പുങ്കല്‍ സ്വദേശി എഫ്രേമിന് അപകടത്തില്‍ സാരമായി പരിക്കേറ്റു. എരുമേലിയില്‍ നിന്നും എറണാകുളത്തേയ്ക്ക് പോയ ബസിലാണ് ബൈക്കിടിച്ചത്.
സുഹൃത്തിന്റെ വാഹനമാണ് എഫ്രേം ഓടിച്ചിരുന്നത്. വളവ് തിരിയുന്നതിനിടെ ബൈക്ക് ബസിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ പിന്‍ചക്രം ബൈക്കിന് മുകളില്‍ കയറിയാണ് നിന്നത്.
അപകടത്തില്‍ യുവാവിന്റെ കൈയും കാലും ഒടിഞ്ഞതായാണ് വിവരം. എഫ്രേമിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. WATCH VIDEO
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments