ഭരണങ്ങാനം സർവീസ് സഹകരണ ബാങ്കിന്റെ സഹകാരി സംഗമവും നിക്ഷേപക സമാഹരണവും ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. നിക്ഷേപകരുടെ പണത്തിന് പൂർണ്ണ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ് എന്ന് അധ്യക്ഷ പ്രസംഗത്തിൽ ബാങ്ക് പ്രസിഡണ്ട് ഉണ്ണി കുളപ്പുറം പറയുകയുണ്ടായി. മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഡാർലിൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു.
നിക്ഷേപക ആശങ്കകളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി മീനച്ചിൽ സഹകരണ സെയിൽ ഓഫീസർ രഞ്ജു ലക്ഷ്മി ബോധവൽക്കരണം നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി ഫ്രാൻസിസ് പൊരിയത്ത്, ടി കെ ഫ്രാൻസിസ് തൊമ്മനിക്കുന്നേൽ, ജോസ് ജോസഫ് പ്ലാക്കൂട്ടം, അനുജ് സി എബി ചിറക്കൽപുരയിടം, കെ റ്റി തോമസ് കിഴക്കേക്കര, വി ജെ ജോർജ് വലിയപറമ്പിൽ, റ്റി സി തോമസ് തേക്കുംകാട്ടിൽ, സോബി ജെയിംസ് ചൊവ്വാറ്റുകുന്നേൽ, സുകുമാരൻ പി എസ് പനച്ചിക്കൽ, കുര്യാക്കോസ് പി റ്റി പാണ്ടിയേൽ, സാജു ജോസഫ് മാറാമറ്റം, രാജീവ് എ ഡി അച്ഛൻപറമ്പിൽ, ആശാ മാത്യു മുത്തേടത്ത്, അൽഫോൻസാ ജോസ് വെട്ടിക്കൽ, തങ്കമ്മ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ബാങ്ക് സെക്രട്ടറി മായാ പി ആർ എന്നിവർ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments