Latest News
Loading...

'തിരികെ സ്കൂളിൽ ' പ്ലാശനാൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ



തലപ്പലം ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ അയൽക്കൂട്ട അംഗങ്ങൾക്കായുള്ള സംഘടനശാക്തീകരണ ക്യാമ്പയിൻ 'തിരികെ സ്കൂളിൽ ' പ്ലാശനാൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ വെച്ച് നടന്നു.. ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ നടക്കുന്ന ഈ ക്യാമ്പയിന്റെ  ആരംഭ ദിവസം ആയ ഇന്ന് പ്രവേശനോത്സവം ത്തോടെആണ് നടന്നത്.. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന അയൽക്കൂട്ട അസംബ്ലി കുടുംബശ്രീ മുദ്ര ഗീതത്തോടെ ആരംഭിച്ചു.. തുടർന്ന് സി ഡി എസ് ചെയർപേഴ്സൺ ശ്രീജ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അനുപമ വിശ്വനാഥ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ക്യാമ്പായിൻ ഉത്ഘാടനം നിർവഹിച്ചു.... 




ഗ്രാമ പഞ്ചായത്ത്‌ സ്ഥിതി ചെയ്യുന്ന വാർഡിലെ അയൽക്കൂട്ട അംഗങ്ങൾ ഇന്ന് പങ്കെടുത്തു... മധുര പലഹാരം നൽകിയാണ് വിദ്യാർഥിനികളെ എതിരെറ്റത്.. Cds മെമ്പർ മാർ, സ്കൂൾ പി ടി എ ഭാരവാഹികൾ, സ്കൂൾ അധ്യാപകർ, ജനപ്രതിനിധികൾ,cds അക്കൗണ്ടന്റ്, rp മാർ, ബ്ലോക്ക്‌കോർഡിനേറ്റർ ദിവ്യ സുകുമാരൻ, ഡിപിഎം രാജേഷ് PR തുടങ്ങിയവർ പങ്കെടുത്തു.. രാവിലെ 9.45 നു തുടങ്ങിയ ക്ലാസ്സ്‌ വൈകുന്നേരം 4.30 വരെ നീണ്ടു നിന്നും.. വളരെ ആവേശത്തോടെയും അതിലേറെ സന്തോഷത്തോടെയും ആണ് അംഗങ്ങൾ ക്ലാസിൽ സംബന്ധിച്ചത്..പഠന ത്തോടൊപ്പം പഴയ കാല ഓർമ്മകൾ അയവിറക്കിയും ഒന്നിച്ചിരുന്നു ഉച്ചക്കഞ്ഞി കുടിച്ചും ആട്ടവും പാട്ടുമായി അവർ ഒരുദിനം സന്തോഷത്തോടെ ചിലവഴിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments