ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയിൽ അരുവിത്തുറ സെൻ്റ് മേരീസ് എൽ .പി. സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. സയൻസ് മേളയിൽ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിലും സോഷ്യൽ സയൻസ് മേളയിലും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ട്രോഫികൾ നേടുകയും ചെയ്തു. ഗണിതശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പും നേടി ഉപജില്ലാ ശാസ്ത്രമേളയിൽ വിസ്മയകരമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്.
സമ്മാനാർഹരായ കുട്ടികളേയും അവരെ പരിശീലിപ്പിച്ച അധ്യാപകരേയും ,പ്രോത്സാഹനം നല്കിയ രക്ഷിതാക്കളെയും സ്കൂൾ മാനേജർ വെരി.റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും ഹെഡ്മാസ്റ്റർ ശ്രീ'ബിജുമോൻ മാത്യു വും അഭിനന്ദിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments