ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂർ അൽഫോൻസാ കോളേജ് ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സ്സെല്ലും സുവോളജി വിഭാഗവും ചേർന്ന് ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി കൊഗ്‌നിറ്റീവ് സ്കിൽ ഡിവലപ്മെന്റ് എന്ന വിഷയത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ.ഡോ.ഷാജി ജോൺ അധ്യക്ഷനായ ആയ പ്രോഗ്രാം ലയൺസ് ക്ലബ് ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ.സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.
ജിനോ എം സ്കറിയ(സോഫ്റ്റ് സ്കിൽ ട്രെയിനർ & മെമ്മറി കോച്ച്), സിമി പീറ്റർ എന്നിവർ ക്ലാസ് നയിച്ചു. ഡോ. സിനി സൂസൻ ആൻറണി( സുവോളജി വിഭാഗം മേധാവി), ഡോ.സിമി മോൾ സെബാസ്റ്റ്യൻ (എൻഎസ്എസ് കോഡിനേറ്റർ) എന്നിവർ ആശംസകൾ അറിയിച്ചു. ക്രിസ്റ്റീന തോമസ് ( ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി) സ്വാഗതവും അതുല്യ ആൻഡ്രൂസ് (ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി)നന്ദിയും അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments