കൗൺസിൽ യോഗത്തിൽ ചെയർപേഴ്സനെ കൈയേറ്റം ചെയ്തു എന്നും ഡയസിൽ കയറി പേപ്പറുകൾ കീറിയെറിഞ്ഞു എന്നുമുള്ള ആരോപണം ചെയർ പേഴ്സന്റെ നേതൃത്തത്തിൽ കുമരകത്ത് ഹൗസ് ബോട്ടിൽ പണം വെച്ചുള്ള പകിടകളിയും മദ്യപാനവും പൊതു സമൂഹം അറിഞ്ഞതിലും ചർച്ച ചെയ്തതിലും ഉള്ള ജാള്യത മറക്കാനെന്നും വിഷയം വഴിതിരിച്ച് വിടുന്നതിനും വേണ്ടിയെന്ന് നഗരസഭ കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം പറഞ്ഞു.
കൗൺസിൽ യോഗത്തിൽ ഉള്ളത് പറയുംമ്പോൾ ചെയർ പേഴ്സണ് അസ്വസ്തത തോന്നുന്നത് സ്വാഭാവികമാണ്.. എങ്കിലും ആശപ്രത്രിയിൽ പരിശോധന നടത്തിയത് സ്വാഗതം ചെയ്യുന്നു.. ഉല്ലാസ യാത്രയോട് അനുബന്ധിച്ച് ശരീരത്തിൽ മദ്യത്തിന്റെ അംശം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റൽ സൂപ്രണ്ടിനും പോലീസിനും കത്ത് നല്കുമെന്നും ബിനു പറഞ്ഞു..
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments