Latest News
Loading...

അരുവിത്തുറ കോളേജിൽ ഏകദിന സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു.


കേന്ദ്രസർക്കാരിന്റെ  സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ  മന്ത്രാലയത്തിന്റെ കീഴിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 
എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫസിലിറ്റേഷൻ ഓഫീസ്
 ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജുമായി  സഹകരിച്ച്    ഏകദിന സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാദ്ധ്യക്ഷ സുഹ്റാ അബ്ദുൾ ഖാദർ നിർവഹിച്ചു. 

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ത്യശൂർ എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫസിലിറ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ലച്ചിതാ മോൾ യു.സി, കോളേജ് സംരഭകത്വ വികസന വിഭാഗം കോർഡിനേറ്റർ ഡോ മിഥുൻ ജോൺ എന്നിവർ സംസാരിച്ചു.


കേരളത്തിൽ വിജയസാധ്യതയുള്ള വ്യവസായങ്ങൾ തിരഞ്ഞെടുക്കുന്നതിനും, വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങളും സങ്കേതിക ഉപദേശങ്ങളും ലഭ്യമാക്കിയ സെമിനാറിൽ   കേന്ദ്ര, സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്ലാസുകൾ നയിച്ചു.സെമിനാറിൽ വിജയികളായ വ്യവസായികളുടെ അനുഭവസാക്ഷ്യങ്ങളും, ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യവസായം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വിവിധ തരത്തിലുള്ള പദ്ധതികളെക്കുറിച്ചുള്ള ക്ലാസ്സുകളും ഉൾപ്പെടുത്തിയിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments