കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി വിരുന്ധ നയങ്ങൾക്കെതിരെ സിഐടിയൂ, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫിസിലേക്ക് പ്രതീക്ഷേധ മാർച്ചും ധർണ്ണയും നടത്തി. ഈരാറ്റുപേട്ട റബർ ബോർഡ് ഓഫിസിന് മുൻപിൽ നടത്തിയ ധർണ്ണ കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി എൻ ശശിധരൻ ഉദ്‌ഘാടനം ചെയ്തു.
സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിഐടിയൂ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി ജോർജ് ഏരിയ സെക്രട്ടറി സി എം സിറിയക്ക്, പ്രസിഡന്റ് ടി എസ് സ്നേഹധനൻ , കർഷക സംഘം ഏരിയ പ്രസിഡന്റ് രമേഷ് ബി വെട്ടിമറ്റം, സെക്രട്ടറി സി കെ ഹരിഹരൻ, കർഷക തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് ബിനോയ് മാത്യു, സെക്രട്ടറി ടി എസ് സിജു എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments