Latest News
Loading...

ഗവൺമെന്റ് എൽപിഎസ് കൂവത്തോടിൽ വരയുത്സവം നടത്തി.



 കുട്ടികളുടെ ഭാഷാ വികാസത്തിനും സമഗ്ര വികാസത്തിനും സമഗ്ര ശിക്ഷാകേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നു പ്രീ പ്രൈമറി സ്കൂളുകളിൽ നടപ്പാക്കുന്ന വര ഉത്സവത്തിന്റെ ഉദ്ഘാടനം ഗവൺമെന്റ് എൽപിഎസ് കൂവത്തോട് മീനച്ചിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിസമ്മ ഷാജൻ നിർവഹിച്ചു. 



.ഭരണങ്ങാനം  സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകൻ ശ്രീ സിബി ജോസഫ് വിശിഷ്ട അതിഥി ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് മോൻസി ജോസ്  പിടിഎ പ്രസിഡണ്ട് നിഷാ ജയമോൻ   അധ്യാപികമാരായ മഞ്ജു സെബാസ്റ്റ്യൻ, മനു മോൾ മനോജ് ,റീജ തോമസ് തെരേസ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.  രക്ഷകർത്താക്കളും കുട്ടികളും തൽസമയം വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി.


വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments