Latest News
Loading...

ഉഴവൂർ ഒറ്റത്തങ്ങാടി റോഡിന്റെ നിർമാണോദ്ഘാടനം നടത്തി



ഉഴവൂർ ടൗണിലെ മിനി ബൈപാസായി ഉപയോഗിക്കാൻ കഴിയുന്ന കരയോഗം ജംഗ്ഷൻ ഒറ്റത്തങ്ങാടി റോഡിന്റെ നിർമാണോദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു.  എം.എൽ.എ. ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമാണം. ഉഴവൂർ -ഇടക്കോലി റോഡിലെ എൻ.എസ്.എസ്. കരയോഗം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഉഴവൂർ- വെളിയന്നൂർ റോഡിലെ ഒറ്റത്തങ്ങാടി ജംഗ്ഷനിൽ അവസാനിക്കുന്ന ഗ്രാമീണ റോഡാണ് ടൗൺ മിനി ബൈപ്പാസ് റോഡായി നവീകരിക്കുന്നത്. 


റോഡിന്റെ ഇരുവശങ്ങളിലും ടൈലുകളും പാകും. ചടങ്ങിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്, ഉഴവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജോണിസ് പി. സ്റ്റീഫൻ,  മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, പഞ്ചായത്തംഗം മേരി സജി എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments