പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിന്റെ ലോഗോ പ്രകാശനം 28 ന് രാവിലെ 10 ന് കുന്നോന്നി റിവർവാലി ഈസ്റ്റ് ലാന്റ് ഫാമിൽ നടക്കും. നടനും തിരക്കഥാകൃത്തുമായ പ്രശാന്ത് മുരളി ലോഗോ പ്രകാശനം ചെയ്യും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ അദ്ധ്യക്ഷത വഹിക്കും. ഗിന്നസ് അഭീഷ് പി. ഡൊമിനിക് മര്യാദകളുടെ ടൂറിസം ബ്രാന്റ് അമ്പാസിഡറാവും.
പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിലെ ലക്ഷ്യസ്ഥാനമായ കുന്നോന്നി റിവർ വാലിയിലും ഈസ്റ്റ് ലാന്റ് ഫാമിലുമായാണ് പരിപാടി. വാർഡ് മെമ്പർ ബീനാ മധുമോഹൻ, കെ.ഇ. ക്ലമന്റ്, എബി ഇമ്മാനുവൽ, അരുൺ ജാൻസ്, രാജേഷ് ജോർജ്, ആന്റോ മുത്തനാട്ട്, നൈഷ് മറ്റമുണ്ടയിൽ, മനുശങ്കർ, ജോസ് മൂലേച്ചാലിൽ എന്നിവർ നേതൃത്വം നൽകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments