തീക്കോയി വെള്ളികുളം മേഖലയില്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ പിടിയില്‍. പകല്‍സമയങ്ങളില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. അളനാട് ചിറക്കല്‍ വീട്ടില്‍ സനു (24), പ്രവിത്താനം അരിക്കുന്ന് ഉരപ്പുഴിക്കല്‍ വീട്ടില്‍ അനിറ്റ്(20) എന്നിവരാണ് പിടിയിലായത്.
വെള്ളികുളം താന്നിപ്പൊതിയില്‍ സജിമോന്‍ ടി സിയുടെ വീട്ടില്‍ നിന്ന് നാലര പവന്‍ സ്വര്‍ണ്ണവും 7000 രൂപയുമാണ് ഇവര്‍ കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ മാരായ വിഷ്ണു വി.വി, ഷാബുമോന്‍, ഇക്ബാല്‍, എ.എസ്.ഐ ബിജു, സി.പി.ഓ മാരായ അനീഷ്, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ബിനേഷ്, അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments