Latest News
Loading...

പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ അധ്യാപകദിനം


പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ അധ്യാപകദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിക്കുകയും ആശംസ ഗാനം ആലപിക്കുകയും ചെയ്തു. വിദ്യാർത്ഥി പ്രതിനിധികൾ അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചു.  



ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് മധുരം നൽകിക്കൊണ്ട് അധ്യാപക ദിനത്തിന്റെ സന്തോഷം കുട്ടികളുമായി പങ്കുവെച്ചു. അധ്യാപകരും അനധ്യാപകരും പി ടി എ പ്രസിഡന്റും ചേർന്ന് സ്കൂൾ വളപ്പിൽ പൂച്ചെടികൾ നട്ടത് അധ്യാപക ദിനാഘോഷത്തിലെ വേറിട്ട കാഴ്ചയായിരുന്നു . 


.'കുട്ടി ടീച്ചർ' എന്ന പേരിൽ കുട്ടികൾക്ക് അധ്യാപകരായി ക്ലാസ് എടുക്കുവാൻ അവസരം നൽകിയത്, അധ്യാപകർക്കും കുട്ടികൾക്കും ഒന്നുപോലെ കൗതുകമുണർത്തുന്ന അനുഭവമായി മാറി.


   




Post a Comment

0 Comments