Latest News
Loading...

മാർ ജോസഫ് പള്ളിക്കാപറമ്പിലിന് പാലാ സെന്റ് തോമസ് കോളേജ് സ്വീകരണം നൽകി



മെത്രാഭിഷേകത്തിന്റെ സുവർണ്ണജൂബിലി ആഘോഷിക്കുന്ന പാലാ രൂപ തയുടെ ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന് പാലാ സെന്റ് തോമസ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നൽകി. “എപ്പോഴും നവീകരിക്കുവാനുള്ള പ്രയത്നമാണ് തന്റെ ജീവിതത്തിലുടനീളം നടത്തിയിട്ടുള്ളതെന്ന്' അദ്ദേഹം അനുസ്മരിച്ചു.





 കോളേജ് ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങിൽ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, കോളേജ് മാനേജർ റവ. ഡോ. ജോസഫ് തടത്തിൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ഡേവിസ് സേവ്യർ, പ്രോഗ്രാം കോ-ഓർഡി നേറ്റർ ശ്രീ. ബോബി സൈമൺ, ശ്രീമതി സിനിമോൾ ചന്ദ്രൻ, കുമാരി ഇസബെൽ മരിയാ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. 


വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ. തോമസ്, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ എന്നിവർ ചടങ്ങിൽ പങ്കെടു ത്തു. പിതാവിനോടുള്ള ആദരസൂചകമായി കോളേജ് തയ്യാറാക്കിയ മംഗളപത്രം ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സിബി ജയിംസ് യോഗത്തിൽ അവതരിപ്പിച്ചു. 


ഇംഗ്ലീഷ് വിഭാഗം ബിരുദാന്തരബിരുദ വിദ്യാർത്ഥിനി കുമാരി അനു അൽഫോൻസ് ജേക്കബ് തയ്യാറാക്കിയ പള്ളിക്കാപറമ്പിൽ പിതാവിന്റെ ഛായാചിത്രം കോളേജ് മാനേ ജർ അദ്ദേഹത്തിന് സമ്മാനിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളുമട ങ്ങുന്ന ഗായകസംഘം മംഗളഗാനം സമ്മേളനത്തിൽ അവതരിപ്പിച്ചു.


വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments