എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയനിലെ 49 ശാഖായോഗങ്ങളിലും ക്ഷേത്രങ്ങളിലും ഗുരുദേവ മണ്ഡപങ്ങളിലും ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 96-ാം മത് മഹാസമാധി ദിനം വിവിധ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വിശേഷാൽ പൂജകൾ, ഗുരുഭാഗവത പാരായണം, സമൂഹപ്രാർത്ഥന, ഉപവാസ യജ്ഞം, അന്നദാനം, ഗുരുധർമ്മ പ്രഭാഷണം എന്നിവയും നടന്നു.
രാവിലെ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നടന്ന സമൂഹപ്രാർത്ഥയിൽ ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ, എ.ഡി.സജീവ് വയലാ, എം.ആർ.ഉല്ലാസ് മതിയത്ത്, സി.ടി.രാജൻ, അനീഷ് പുല്ലുവേലിൽ, പ്രദീപ് പ്ലാച്ചേരിൽ, അരുൺ കുളംമ്പള്ളി, രാജി ജിജിരാജ് തുടങ്ങിയവരും പോഷകസംഘടനാ നേതാക്കളും പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments