രാമപുരം: എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് ലോകത്തില്‍ സ്ഥാപിച്ച ആദ്യത്തെ ലോക ഗുരുവാണ് ശ്രീനാരായണ ഗുരുദേവന്‍ എന്ന് എസ്.എന്‍.ഡി.പി. യോഗം ലീഗല്‍ അഡൈ്വസര്‍ അഡ്വ. എ.എന്‍. രാജന്‍ ബാബു പറഞ്ഞു. മറ്റ് ലോക ഗുരുക്കന്മാര്‍ മതം സ്ഥാപിച്ച് ആ മതത്തിലെ ദൈവങ്ങളെ ആരാധിക്കുവാനാണ് പറഞ്ഞതെന്നും ഗുരുദേവന്‍ എല്ലാ മതങ്ങളിലെ ദൈവങ്ങളെയും ഒരുപോലെ ബഹുമാനിക്കുവാനാണ് പഠിപ്പിച്ചതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
എസ്.എന്‍.ഡി.പി. യോഗം 161-ാം നമ്പര്‍ രാമപുരം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുഘട്ടത്തില്‍ സുപ്രീം കോടതിയില്‍ നിന്നും ശ്രീനാരായണ ഗുരു ആരാണെന്ന് ഒരു ചോദ്യം ഉയര്‍ന്നപ്പോള്‍ അതിന് കോടതിക്ക് മനസിലാകും വിധത്തില്‍ മറുപടി കൊടുക്കുവാള്ള ഭാഗ്യം തനിക്ക് ലഭിച്ചു എന്നും അഡ്വ. രാജന്‍ ബാബു പറഞ്ഞു.
കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര രാമപുരം ടൗണ്‍ ചുറ്റി ഗുരുമന്ദിരത്തില്‍ സമാപിച്ചു. എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സി.റ്റി. രാജന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ശാഖാ പ്രസിഡന്റ് സുകുമാരന്‍ പെരുമ്പ്രായില്‍ സമാപന യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
.
0 Comments