ക്വാറിയില്‍ നിന്നും കരിങ്കല്ലമായി പോയ ലോറി തലകീഴായി മറിഞ്ഞു. മൂന്നിലവ് ഇല്ലിക്കല്‍ കല്ല് റോഡില്‍ വെള്ളറ ഭാഗത്തെ പാറമടയില്‍ നിന്നും കരിങ്കല്ലമായി പോയ ടോറസാണ് നെല്ലാപ്പാറ മേച്ചാല്‍ റോഡില്‍ മറിഞ്ഞത്. പുലര്‍ച്ചെയായിരുന്നു അപകടം.
കയറ്റം കയറിയ ലോറി പിന്നോട്ട് ഉരുണ്ട് സമീപത്തെ പുരയിടത്തിലേയ്ക്ക് മറിയുകയായിരുന്നു. വാഹനം മറിയുന്നതിന് മുന്‍പ് ഡ്രൈവര്‍ ചാടിരക്ഷപെട്ടു. മറിഞ്ഞ വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments