Latest News
Loading...

പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയാ സമ്മേളനം.



പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയാ സമ്മേളനം ഇഎംഎസ് മന്ദിരത്തിൽ വച്ച് നടന്നു.  പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.  സംസ്ഥാന കൗണ്‍സില്‍  അംഗം വി.ജി.ശിവദാസ് സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി അഡ്വക്കേറ്റ വി.ജി. വേണുഗോപാൽ പ്രവർത്തന റിപ്പോർട്ടും  അവതരിപ്പിച്ചു. 





നാരായണൻ കാരനാട്ട് കവിതയും സതീഷ് കുമാർ, ജോർജ് പി എം എന്നിവർ ഗാനങ്ങളും  ആലപിച്ചു. കെ ജെ ജോൺ പി.എം. ജോസഫ്, എം ജി രാജു,സതീഷ് മണർകാട് എന്നിവർ പ്രസംഗിച്ചു.
       
 ഗ്രാമീണ ഗ്രന്ഥശാലകളുടെ ജനാധിപത്യപരമായ ഉള്ളടക്കം തകർക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തെ പ്രതിഷേധിച്ചുകൊണ്ട് സമ്മേളനം പ്രമേയം പാസാക്കി.
     
പ്രസിഡണ്ടായി എ എസ് ചന്ദ്രമോഹനനെയും സെക്രട്ടറിയായി അഡ്വക്കേറ്റ് വി.ജി. വേണുഗോപാലിനെയും തിരഞ്ഞെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments