Latest News
Loading...

സംരക്ഷണഭിത്തി നിർമ്മാണം ഉദ്ഘാടനം ചെയ്തു




 ഈരാറ്റുപേട്ട : പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ അടിവാരം ഭാഗത്ത്  സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വരമ്പനാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഭാഗത്ത് കളത്വാ തോടിന്റെ തീരത്ത് തീര സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന 24 ലക്ഷം രൂപ  അനുവദിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പ്രസ്തുത ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതോടെ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രവും,  പ്രദേശത്തെ കൃഷിഭൂമികളും സംരക്ഷിക്കപ്പെടുകയും,കളത്വാ തോടിന്റെ തീരം ഇടിഞ്ഞ്  സംഭവിച്ചുകൊണ്ടിരുന്ന മണ്ണൊലിപ്പ് പരിഹരിക്കുന്നതിനും കഴിയും. 



ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പിആർ അനുപമ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, വാർഡ് മെമ്പർ മേരി തോമസ്, വരമ്പനാട് ധർമ്മശാസ്താ ക്ഷേത്രസമിതി പ്രസിഡന്റ് പി എൻ സുകുമാരൻ, ക്ഷേത്രം തന്ത്രി രഞ്ചൻ ശാന്തി, കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപ്പുര, ജസ്റ്റിൻ കുന്നുംപുറം, ജോണി തടത്തിൽ തുടങ്ങിയവർ പ്രസംഗിക്കുകയും മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ശ്രീകല റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.



   




Post a Comment

0 Comments