പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി ജീവിത നൈപുണ്യ വികസന പദ്ധതി-ലൈഫ് ആരംഭിച്ചു. ആധുനിക ജീവിതത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന 12 ഓളം മേഖലകളിൽ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന വേദി ആണ് ലൈഫ്.
. ഓരോ വിഷയത്തിലും അതിപ്രഗൽഭരായ വ്യക്തികൾ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും, അവരുമായി ആശയവിനിമയം നടത്തിയും പഠന യാത്രകളിൽ പങ്കെടുത്തും കുട്ടികൾ തങ്ങളുടെ അറിവിന്റെ മണ്ഡലം വികസിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ നവീന പഠന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
. സ്കൂൾ മാനേജർ ഫാദർ ജോർജ് വേളൂ പറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിചു യോഗത്തിൽ പ്രിൻസിപ്പൽ ഡോക്ടർ ബെല്ലാ ജോസഫ് ,ഹെഡ്മാസ്റ്റർ അജി വി .ജെ., പിടിഎ പ്രസിഡൻറ് ജിസ്മോൻ ജോസ്, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ജിനു ജെ.വല്ലനാട്ട്, അനു ജോർജ് , ജോജിമോൻ ജോസ് എന്നിവർ പ്രസംഗിച്ചു.
0 Comments