പാലാ: വർഷങ്ങളായി യു.ഡി.എഫ് ഭരണത്തിലിരുന്ന പാലാ മാർക്കറ്റിംഗ് സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ വിജയിച്ചു. നീണ്ട ഇടവേളകൾക്ക് ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വർഷങ്ങളായി കോൺഗ്രസ്, കേരള കോൺഗ്രസ് (എം) കൂട്ടുകെട്ടായിരുന്നു ഭരണം നടത്തിയിരുന്നത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ പന്ത്രണ്ട് അംഗ ഭരണസമിതിയിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ കുഞ്ഞുമോൻ മാടപ്പാട്ട്, എം.ടി.ജാൻറിസ്, അഡ്വ.ജോസഫ് മണ്ഡപം, ഡി.പ്രസാദ്, ബെന്നി ഈരൂരിക്കൽ, രാജേഷ് വാളിപ്ലാക്കൽ, സണ്ണി പൊരുന്ന കോട്ട്, അഡ്വ.സണ്ണി മാന്തറ, അന്ന കുട്ടി ജയിംസ്, മിനി സാവിയോ, സിസി ജയിംസ് ,എം.ജെ.ഐസക്കിയേൽഎന്നിവർ വിജയിച്ചു.
യു.ഡി.എഫ് നടത്തിയ വ്യാജ പ്രചാരണങ്ങൾക്ക് എതിരെയുള്ള സഹകാരികളുടെ പ്രതികരണമാണ് എൽ.ഡി.എഫിൻ്റെ വൻ വിജയമെന്ന് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് പറഞ്ഞു.സംസ്ഥാനത്തെ വൻകിട ക്രംബ് റബ്ബർ ഫാക്ടറിയായ "ഇൻഡ്യാറും " റീട്ടെയിൽ ശ്രംഖലയായ സുലഭ സൂപ്പർമാർക്കറ്റുകളും ഈ സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ്.
സഹകരണ മേഖല തകർക്കാനുള്ള ബിജെപി യുടേയും,യുഡിഎഫ് ൻ്റേയുംകുത്സിത ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റും,എൽഡിഎഫ് കൺവീനറുമായ പ്രൊഫ ലോപ്പസ് മാത്യു പറഞ്ഞു. കരുവന്നൂർ ബാങ്കിൻ്റെ പേര് പറഞ്ഞ് കേരളത്തിലെ സഹകരണ മേഖല തകരാൻ പൊതുജനങ്ങൾ സമ്മതിക്കുകയില്ല എന്നതിൻ്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് വിജയം.
പാലായിൽ ഇന്ന് നടന്ന മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി തെരഞ്ഞെടുപ്പിലും ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് എം നേതൃത്വത്തിലുള്ള പാനൽ വിജയിച്ചിരിക്കുകയാണ്.യുഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ തകർച്ച മറച്ചു വച്ചു കൊണ്ട് രാഷ്ട്രീയ മായി ഇടതു മുന്നണിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടികൂടിയാണ് രണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങളും കാണിക്കുന്നത്.കേരളത്തിലെ ജനങ്ങളുടെ ജീവനാഡിയായ സഹകരണ മേഖലയെ നിലനിർത്താൻ കേരള കോൺഗ്രസ് എമ്മും, ഇടതുപക്ഷ മുന്നണിയും പ്രതിജ്ഞാബന്ധമാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments