പാലാ സെന്റ് തോമസ് കോളേജിലെ അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ശില്പശാല പെൺകുട്ടികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു. ശിൽപ്പശാലയിൽ കോട്ടയം ബിസിഎം കോളേജിലെ അൻപതോളം വിദ്യാർഥിനികൾ പങ്കെടുത്തു.
സാഹസിക കായിക ഇനങ്ങളായ ബർമ ബ്രിഡ്ജ്, റോക്ക് ക്ലൈമ്പിങ്, റാപ്പല്ലിംഗ്, റിവർ റാഫ്റ്റിംഗ്, കനോയിങ്, കയാക്കിംഗ്, ടെന്‍ഡ് പിച്ചിംഗ് തുടങ്ങിയവയെ ആസ്പദമാക്കിയാണ് ശില്പശാല സംഘടിപ്പിച്ചത്. ജവഹർ ഇൻസ്റ്റ്യൂട്ട് ഓഫ് മൗണ്ടിനിയറിങ്, പെഹൽഗാം, കാശ്മീരിൽ നിന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ശില്പശാലയിൽ ക്ലാസുകൾ നയിച്ചത്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments