Latest News
Loading...

പുതുപ്പള്ളിയിൽ റബ്ബർ കർഷകരെ പിന്തുണയ്ക്കുന്നവർക്കേ റബ്ബർ കർഷകർ വോട്ട് ചെയ്യുകയുള്ളൂ. NFRPS




റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം വിശ്വസിച്ച് ഇടതുമുന്നണിക്ക് വോട്ട് ചെയ്ത റബ്ബർ കർഷകർ വഞ്ചിക്കപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കുന്ന കാലമായെന്ന് ഇനിയെങ്കിലും ഇവർ തിരിച്ചറിയണം എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്    ( NFRPS )ദേ​​ശീ​​യ  പ്രസിഡന്റ്‌ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി  പറഞ്ഞു. ഇതുവരെ  ഒരു കിലോ  റബ്ബറിന്  170 രൂപ എന്ന റബ്ബർ ഇൻസെന്റീവ് പദ്ധതിയിൽ ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ സർക്കാരിനായിട്ടില്ല.  അഞ്ചുമാസത്തെ   റബ്ബർ ഇൻസെന്റീവ്  കർഷകർക്ക് ലഭിക്കാനുണ്ട്. ഓണത്തിന്  ഉദ്യോഗസ്ഥർക്ക്‌ 4000 രൂപ ബോണസ് കൊടുത്ത സർക്കാർ  റബ്ബർ കർഷകരുടെ  ഇൻസെന്റീവ് കുടിശിക   കൊടുക്കാൻ തയ്യാറായില്ല.             റബ്ബർ  ഇൻസെന്റീവ്  ലഭിച്ചിരുന്ന കർഷകരെ ക്ഷേമ പെൻഷനിൽ  ഒഴിവാക്കിയ നടപടി എങ്ങനെ ന്യായീകരിക്കും?



.2011ൽ വസ്തു നികുതി  11 രൂപ, 2022 ൽ അത് 88 രൂപ.  2011 ൽ റബ്ബർ വില  245 രൂപ 2023 ൽ അത്  135.         കർഷകരെ അധിക നികുതി ചുമത്തി പിഴിഞ്ഞുണ്ടാക്കുന്ന തുകയെടുത്തു സർക്കാരുദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും വർധിപ്പിച്ചു നൽകുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് വാരിക്കോരി നൽകുമ്പോൾ കർഷകർ ജീവിക്കാൻ മാർഗമില്ലാതെ കഷ്ടപ്പെടുന്നു.



. റബ്ബർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന പുതുപ്പള്ളിയിൽ ഇലക്ഷൻ നടക്കുമ്പോൾ മത്സരിക്കുന്ന സ്ഥാനാർഥികളും  രാഷ്ട്രീയ പാർട്ടികളും റബ്ബർ കർഷകരെ മറന്നു പോയി എന്നത് വളരെയധികം   ദുഃഖിപ്പിക്കുന്നതാണ്.  


   




Post a Comment

0 Comments