2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എ മുഹമ്മദ് അഷ്‌റഫ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് , ഫാസിസ്റ്റു ശക്തികളെ രാജ്യത്ത് നിന്നും തൂത്തെറിയാൻ മുസ്ലിം ലീഗ് പ്രവർത്തകർ വളരെ നേരത്തെ തന്നെ സജ്ജരാവണമെന്നും, സ്ഥാനാർഥി ആരാണെങ്കിലും അഭിപ്രായ വ്യത്യാസം മാറ്റിവെച്ചു കൊണ്ട് തന്നെ രാജ്യത്തെ തിരികെ പിടിക്കാനുള്ള പോരാട്ടത്തിൽ INDIA സഖ്യത്തെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
.മുസ്ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പാർലമെന്റ് ഇലക്ഷന് മുന്നോടിയായുള്ള സ്‌പെഷ്യൽ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം .
മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് അൻവർ അലിയാർ അധ്യക്ഷനായി , മുസ്ലിം ലീഗ് നേതാക്കളായ അബ്ദുൽ കരീം മുസ്‌ലിയാർ , എംപി സലീം , ഷാജി തട്ടാംപറമ്പിൽ , കെ എ മുഹമ്മദ് ഹാഷിം , പി എ ഹാഷിം തുടങ്ങിയവർ സംസാരിച്ചു, മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ സ്വാഗതവും ട്രഷറർ സി കെ ബഷീർ നന്ദിയും പറഞ്ഞു
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments