Latest News
Loading...

മക്കളെ കൊലപ്പെടുത്താൻ ശ്രമം. പിന്നിൽ മദ്യപാനവും മാനസിക സംഘർഷങ്ങളും


രാമപുരം ചേറ്റുകുളത്ത് 3 പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ മാനസിക സംഘർഷങ്ങളെന്ന് സൂചന. രാമപുരം ചേറ്റുകളം കോള നിയിൽ ജോമോനാണ് മക്കളെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്തത്. പുലർച്ചെ നടന്ന സംഭവം അറിയാൻ തൊട്ടടുത്ത അയൽവാസികൾ പോലും വൈകി.



കാലങ്ങളായി ഭാര്യ ജോമോനിൽ നിന്നും അകന്ന് കഴിയുന്നത് ജോമോനെ അലട്ടിയിരുന്നു. 3 പെൺമക്ക ളോടൊപ്പം മുന്നോട്ടുള്ള ജീവിതം മാനസിക സംഘർഷങ്ങളിലേയ്ക്ക് നയിച്ചതായാണ് വിലയിരുത്തൽ. 



സ്വന്തം വീടിന് തൊട്ടുചേർന്നുള്ള ബന്ധുവിന്റെ വീട്ടിലാണ് അച്ഛനും മക്കളും കഴിഞ്ഞിരുന്നത്. ഉറങ്ങി കിടന്ന ഇളയമകൾ അനാമികയെ(07)യാണ് ജോമോൻ ആദ്യം വകവരുത്താൻ ശ്രമിച്ചത്. ശബ്ദം കേട്ടുണർന്ന അനന്യ (13), അമേയ (10) എന്നിവരെയും ആക്രമിച്ചു. ചോരവാർന്നൊഴുകിയ കുട്ടികൾ തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേയ്ക്കാണ് ഓടിയത്. കിടന്നിരുന്ന വീടിന്റെ ഭിത്തിയിലും ഓടിയെത്തിയ വീട്ടിലെ തറയിലും രക്തം ഒഴുകിയ പാടുകളുണ്ട്.


പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് സ്ഥലവാസികൾ പോലും സംഭവം അറിഞ്ഞത്. ഇതിനെ കാ ണാതായ ജോമോനെ പിന്നീട് വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികൾ മൂന്നുപേരും കോട്ടയത്ത് ചികിത്സയിലാണ്. ശ്വാസനാളി മുറിഞ്ഞ അനാമികയുടെ നില ഗുരുതരമാണ്.



   




Post a Comment

0 Comments