പാലാ നഗരസഭയും ഡിമെൻഷ്യ കെയർ പാലയും സംയുക്തമായി ലോക അൽസ് ഹൈമേഴ്സ് ദിനമായ ഇന്ന് രാവിലെ നഗരസഭ അങ്കണത്തിൽ വച്ച് മറവി രോഗ ദിനാചരണം നടത്തി.. യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനു ആശംസകൾ അറിയിച്ചു... ആഗോളതലത്തിൽ എന്നപോലെ കേരളത്തിലും രോഗത്തിന്റെ വ്യാപനവും രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിലാണ് പാലാ നഗരസഭ അവബോധ പരിപാടികളുമായി മുന്നോട്ടു പോകുന്നത് എന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു .ഡിമെൻഷ്യ കെയർ പാലാ യൂണിറ്റ് ജനറൽ സെക്രട്ടറി പ്രൊഫ. ഡോ. രാജു ഡി കൃഷ്ണപുരം വിഷയാധിഷ്ഠിത ക്ലാസ് നയിച്ചു..
.കേരളത്തിൽ 80 പ്രായം കഴിഞ്ഞ നാലിൽ ഒരാൾക്ക് (25%) മറവി രോഗസാധ്യതയുണ്ട് എന്നും അമേരിക്കയിൽ 80 കഴിഞ്ഞ മൂന്നിൽ ഒരാൾ (33%) മറവി രോഗികളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു..
കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കകണ്ടം, സന്ധ്യ ആർ, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു എന്നിവരും ഡിമെൻഷ്യ കെയർ പാലാ
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ
ഡോ. രാധാകൃഷ്ണൻ വരകപ്പള്ളിൽ,
ട്രസ്റ്റി ജോൺ കൊട്ടുകാപ്പള്ളി,
ഷൈല ജോർജ് കരുണയ്ക്കൽ,
ഡി. ശുഭലൻ, രാജേന്ദ്രബാബു,
ജോഷി വർഗീസ് എന്നിവരും നരസഭാ ജീവനക്കാരായ ഗീതാ, സിസിലി, ഗീതു, കൃഷ്ണ, മുൻ നഗരസഭ ഉദ്യോഗസ്ഥനായ ബിജോയ് മണർകാട്ടു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നല്കി.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments