Latest News
Loading...

മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുക തന്നെ ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ




ഈരാറ്റുപേട്ട കേന്ദ്രമായി മിനി സിവിൽ സ്റ്റേഷൻ നിർമിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ഇത് സംബന്ധിച്ച് മറ്റുതരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണെന്നും എംഎൽഎ പറഞ്ഞു. എൽഡിഎഫ് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. പോലീസ് സ്റ്റേഷന്റെ സ്ഥലം ലഭിച്ചില്ലെങ്കിൽ മറ്റ് സ്ഥലം കണ്ടെത്തി പദ്ധതി നടപ്പാക്കുമെന്നും എംഎൽഎ വ്യക്തമാക്കി.



സിവിൽ സ്റ്റേഷൻ അനുവദിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷന്റെ കൈവശമുള്ള ഭൂമിയൽ നിന്നും 2.82 ഏക്കർ ഇതിനായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നല്കിയി ട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസം ആൻ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചതായും വിഷയം സർക്കാർ പരിഗണിച്ച് വരികയാണെന്നു മുഖ്യമന്ത്രി മറുപടി നല്കിയിട്ടുള്ളതായും എംഎൽഎ വ്യക്തമാക്കി.

പോലീസിന്റെ കൈയിലുള്ള സ്ഥലം നല്കാനാവില്ലെന്നത് വകുപ്പിന്റെ തീരുമാനമാണ്. എന്നാൽ നാടിന്റെ പുരോഗതി കണക്കിലെടുത്ത് മറിച്ചൊരു രാഷ്ട്രീയ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വകുപ്പ് തീരുമാന ഒരു പൂർണമായും താനും ആവില്ല. സ്ഥലം ലഭിക്കുമെന്നാണ് ശുഭാപ്തി വിശ്വാസം.


വിഷയത്തിൽ എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നതെന്ന് ജില്ലാകമ്മറ്റിയംഗം ജോയി ജോർജ്ജ് പറഞ്ഞു. നുണപ്രചാരണങ്ങൾ നടത്തി വികസനപദ്ധതികളെ തകർക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ചിലർ ശ്ര മിക്കുന്നുണ്ട്. അത് നാടിനാപത്താണ്. അനാവശ്യപചാരണങ്ങളെ തള്ളിക്കളഞ്ഞ് വികസനപാതയിൽ നാടിനൊപ്പം നിൽക്കണമെന്നും ജോയി ജോർജ്ജ് പറഞ്ഞു. വിഷയത്തിൽ മറ്റ് അഭിപ്രായങ്ങളില്ലെന്ന് സിപിഐ നേതാവ് ഇ.കെ മുജീബും പറഞ്ഞു.




   




Post a Comment

0 Comments