Latest News
Loading...

ഗുരുത്വം മഹത്വം അധ്യാപക ദിനാചരണം.



ഈരാറ്റുപേട്ട  മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 'ഗുരുത്വം മഹത്വം' എന്ന പേരിൽ ദേശീയ അധ്യാപകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഈ അധ്യായനവർഷം സ്കൂളിൽ നിന്നു വിരമിക്കുന്ന ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ ഏഴ് അധ്യാപകരെ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുതിർന്ന അധ്യാപകർ പൊന്നാടയണിയിച്ച് ആദരിച്ചു.



 വിദ്യാർത്ഥികൾ വിരമിക്കുന്ന അധ്യാപകർക്ക് പനിനീർ പുഷ്പങ്ങൾ നൽകി. രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ സ്കൂളിലെ ഏറ്റവും കുരുന്നു വിദ്യാർത്ഥികളായ അഞ്ചാം ക്ലാസ് കുട്ടികൾ അവർ സ്വയം നിർമിച്ചു കൊണ്ടുവന്ന പുഷ്പങ്ങൾ മുഴുവൻ അധ്യാപകർക്കും ഒരേ സമയം സമ്മാനിച്ചു. ഹെഡ് മിസ്ട്രസ് എം.പി ലീന അധ്യാപക ദിന സന്ദേശം നൽകി. എട്ടാം ക്ലാസ് വിദ്യാർത്ഥി ഫാബി വി .എൻ ആശംസയർപ്പിച്ച് സംസാരിച്ചു.


.


   




Post a Comment

0 Comments