Latest News
Loading...

ഗൃഹനാഥന്റെ മരണം ജപ്തിഭീഷണിയെ തുടര്‍ന്നുള്ള മാനസികസമ്മര്‍ദ്ദം മൂലമെന്ന് പരാതി



പാലാ പ്രവിത്താനത്ത് ഗൃഹനാഥന്റെ മരണം ബാങ്കിന്റെ ജപ്തിഭീഷണിയെ തുടര്‍ന്നുള്ള മാനസികസമ്മര്‍ദ്ദം മൂലമെന്ന് കുടുംബാംഗങ്ങളുടെ പരാതി. പ്രവിത്താനം വെള്ളിയേപ്പള്ളില്‍ മാമച്ചന്‍ എന്ന മാത്യു മൈക്കിള്‍ (73) ആണ് കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ചത്. മാത്യുവിന്റെ ഭാര്യ ആനി ഇത് സംബന്ധിച്ച് പാലാ പോലീസില്‍ പരാതി നല്കി. 




ബാങ്കില്‍ ഈടായുള്ള മൂന്നാറിലെ മാത്യുവിന്റെ വക കെട്ടിടം ജപ്തി ചെയ്യുമെന്ന് സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് അധികൃതര്‍ പതിവായി ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. കോട്ടയം റീജിയണല്‍ ഓഫീസിലെ ഉദ്യോഗസ്ഥ പലപ്പോഴായി ഫോണിലും കഴിഞ്ഞദിവസം നേരിട്ട് വീട്ടിലെത്തിയും ജപ്തഭീഷണി മുഴക്കിയെന്നാണ് പരാതി. കോടതി നിര്‍ദേശം മറികടന്ന് കഴിഞ്ഞ 24ന് ഈ സ്ഥലം ലേലം ചെയ്തതായും പരാതിയുണ്ട്. കെട്ടിടം വാങ്ങിയ ആളുമായി മാത്യുവിന് വില്പന എഗ്രിമെന്റ് അറിയാമായിരുന്നിട്ടും ഈ വസ്തു പകുതി വിലയ്ക്ക് ലേലം ചെയ്ത് നല്കിയെന്നും പരാതിയില്‍ പറയുന്നു. 



വായ്പയ്ക്കായി പണയപ്പെടുത്തിയിരിക്കുന്ന വീടും സ്ഥലവും ജപ്തിചെയ്യുമെന്ന ധനലക്ഷ്മി ബാങ്കിന്റെ മുന്നറിയിപ്പും മാത്യുവിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബാങ്കുകളുടെ നിരന്തര ഭീഷണിയും കുടുംബത്തെ തെരുവിലാക്കുമെന്ന ഭയവുമാണ് മാത്യുവിന്റെ മരണത്തിലേയ്ക്ക് നയിച്ചതെന്നും ഭീഷണിപ്പെടുത്തിയ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാലാ എസ്എച്ചഒയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു. 

മാത്യുവിന്റെ സംസ്‌കാരം നാളെ തിങ്കളാഴ്ച വൈകിട്ട് 3ന് വീട്ടിലാരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും. 



   




Post a Comment

0 Comments