66 മത് കോട്ടയം ജില്ല അത്ലറ്റിക് മീറ്റിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. രാവിലെ 9.30 മണിക്ക് നടന്ന സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ അത് ലറ്റിക്ക് മീറ്റ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ഡോ. തങ്കച്ചന്‍ മാത്യു, കോട്ടയം ജില്ല അത് ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫസര്‍ പ്രവീണ്‍ തരിയന്‍ അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ റെവ ഡോ ഷാജി ജോണ്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്‍ണ്ടം, ബിജി ജോജോ, വി സി പ്രിന്‍സ്, ബൈജു കൊല്ലംപറമ്പില്‍, സാവിയോ കാവുകാട്ട്, തോമസ് പീറ്റര്‍, ദ്രോണാചാര്യ കെ. പി തോമസ്,വി സി ജോസഫ്, പ്രൊഫ.മേഴ്‌സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ 7 മണിക്ക് പുരുഷ വനിത വിഭാഗങ്ങളില്‍ 20 കിലോമീറ്റര്‍ നടത്ത മത്സരത്തോടുകൂടിയാണ് മേള ആരംഭിച്ചത്. കോട്ടയം ജില്ലയിലെ വിവിധ ക്ലബ്ബുകള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവയെ പ്രതിനിധീകരിച്ച് 800ഓളം കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
ജൂനിയര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ദ്രോണാചാര്യ കെ പി തോമസ് വേള്‍ഡ് മലയാളി കൗണ്‍സിലും സീനിയര്‍ വിഭാഗത്തില്‍ ജേതാക്കളായ പാലാ അല്‍ഫോന്‍സാ കോളേജും ആണ് ഏറ്റവും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നത്. അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, എസ്. ബി കോളേജ് ചങ്ങനാശ്ശേരി , സെന്റ് തോമസ് കോളേജ് പാലാ എസ്. ഡി കോളേജ് കാഞ്ഞിരപ്പള്ളി , എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം , സെന്റ് തോമസ് ഹൈസ്‌കൂള്‍ പാലാ, സെന്റ് മേരിസ് ഹൈസ്‌കൂള്‍ പാലാ, ജമ്പ്‌സ് അക്കാഡമി പാലാ തുടങ്ങിയ ടീമുകളും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നു.
0 Comments