തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ ഹിന്ദി പക്ഷാചരണത്തിന് സമാപനമായി. സെപ്റ്റംബർ 14ഹിന്ദി ദിനത്തിൽ തുടക്കം കുറിച്ച വിവിധ മത്സരങ്ങൾ, നാച് ബേല എന്ന സ്കൂളിന്റെ തനത് പ്രവർത്തനം, പത്ര-മാസികാ പ്രകാശനങ്ങൾ തുടങ്ങി 14ദിവസം നീണ്ടുനിന്ന പരിപാടികൾക്ക് ഹിന്ദി പ്രദർശനിയോടെ സമാപനമായി.
വിവിധ മത്സരങ്ങളിൽ ഗൗരിപി.എം,ശ്രീദേവ്ഈശ്വർ,ആദിത്യലക്ഷ്മി,അനന്യ പി.എസ്,ആതിരാമോൾപി.ആർ,അക്ഷയ ബിജു, നിരുപം സൂര്യ, നാൻസി ജോൺസൺ, അനന്ദു ബി.പി, അലൻ സൈജു എന്നിവർ സമ്മാനാർഹരായി.
പരിപാടികൾക്ക് എച്ച്.എം ഇൻചാർജ് ജിൻസി ജോസഫ്, ഹിന്ദി ടീച്ചർ ഡോ.സിന്ധു എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments