പാലാ നഗരസഭ നിർമ്മിച്ച ആധുനിക വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു. നേരത്തെ പ്രവർത്തനസജ്ജമായിരുന്നുവെങ്കിലും ചെറുതായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പ്രവർത്തിപ്പിച്ചിരുന്നില്ല.
നിലവിലുണ്ടായിരുന്ന നഗരസഭാ ശ്മശാനം അധിക സൗകര്യങ്ങളോടെ യാണ് വിപുലീകരിച്ചിരിക്കുന്നത്. ഇനി മുതൽ പൂർണ്ണമായും വായൂ മലിനീകരണം ഇല്ലാത്തതും പൂർണ്ണമായും എൽ.പി.ജിയിൽ പ്രവർത്തിക്കുന്നതുമായ ആധുനിക ഗ്യാസ് ക്രെമെറ്റോറിയമാണ് ഇവിടെ ഉണ്ടാവുക എന്ന് നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ പറഞ്ഞു.
14 കി ലോ എൽ.പി.ജി ഉപയോഗിച്ച് ഒന്നര മണിക്കൂർ കൊണ്ട് മൃതശരീരം പൂർണ്ണമായും ദഹിപ്പിക്കുവാൻ കഴിയും.
നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന രീതി വളരെ സമയമെടുക്കുന്നതും ചിലവേറിയതുമായിരുന്നു. ഇതിനാവശ്യമായ വിറക് കണ്ടെത്തേണ്ടതും വിഷമകരമായിരുന്നു. വിറക് വില വർദ്ധിക്കുന്നതും ചെലവ് വർദ്ധിച്ചു.ഒരേ ദിവസം ഒന്നിലധികം സംസ്കാരം നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്.
കോവിഡ് കാലഘട്ടത്തിൽ ഒരേദിവസം നിരവധി മൃതശരീരങ്ങൾ എത്തിയ സാഹചര്യത്തെ തുടർന്നാണ് സമയംക്കുറവ് ആവശ്യമുള്ള ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിക്കുന്നതിനുള്ള നടപടി മുൻ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പമ്പിലിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചത്.മുൻ വർഷത്തെ നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
അണ്ടർ ഗ്രൗണ്ട് കേബിൾ സ്ഥാപിച്ച് ത്രീ ഫേസ് വൈദ്യുത കണക്ഷനും ജനറേറ്ററും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. 'നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തും ഉള്ളവർക്ക് വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂർത്തിയാക്കിയത്.പാലാ നഗരസഭയിൽ ഉള്ളവർക്ക് 3500/- രൂപയും നഗരസഭയ്ക്കു പുറത്ത് ഉള്ളവർക്ക് 4000 രൂപയുമാണ് തുക നിശ്ചയിച്ചിരിക്കുന്നത്- ഇന്ന് എത്തിയ മൃതശരീരം വാതക സ്മശാനത്തിൽ സംസ്കരിക്കുകയുണ്ടായി.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments