Latest News
Loading...

വയോജന സൗഹൃദ പഞ്ചായത്തായി എലിക്കുളം ഗ്രാമ പഞ്ചായത്ത്


കേരളത്തിലെ വയോജന സൗഹൃദ പഞ്ചായത്തായി എലിക്കുളം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുത്തു. വയോജന മേഖലയിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ചതാണ് എലിക്കുളത്തെ മികച്ച വയോജന സൗഹൃദപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്.
എല്ലാ വാർഡുകളിലും വയോജന കൂട്ടായ്മകൾ, വയോജന ഗ്രാമസഭ, വയോജന കായിക മേള, വയോജന വിനോദയാത്രഎന്നിവയും പഞ്ചായത്ത് നടത്തി. .


കൂട്ടാതെ പഞ്ചായത്തിലെത്തുന്ന വയോജനങ്ങൾക്കായി ഷുഗർ, പ്രഷർ സൗജന്യമായി പരിശോധിക്കുന്നു. കൂട്ടാതെ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചതിനെത്തുടർന്ന് വളരെ മികച്ച പ്രവർത്തനങ്ങളാണ് എലിക്കുളം പഞ്ചായത്ത് നടത്തിയത്. സംസ്ഥാനത്തെ മികച്ച വയോജന പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട എലിക്കുളം പഞ്ചായത്ത് ആഘോഷമാക്കി. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി കേക്കു മുറിച്ച് ആഘോഷമാക്കി. സെക്രട്ടറി പി. റ്റി. മുഹസിൻ , വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, പഞ്ചായത്തംഗങ്ങളായ മാത്യൂസ് മാത്യു, സിനി ജോയ് , ആശാ മോൾ , ദീപ ശ്രീജേഷ്, സൂര്യാ മോൾ , സിനിമോൾ , നിർമ്മല ചന്ദ്രൻ , യമുന പ്രസാദ് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments