ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം ഒക്ടോബര്‍ 1, 2 തീയതികളില്‍ നടക്കും. ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ട ഇടപ്പാടി ക്ഷേത്രത്തിലെ ദേവപ്രശ്‌നത്തിന് കോട്ടൂര്‍ പ്രസാദ് നമ്പീശനാണ് മുഖ്യ ദൈവജ്ഞന്‍. രതീഷ് പണിക്കര്‍ കായണ്ണ സഹദൈവജ്ഞനാകും.
അഷ്ടമംഗലം ദേവപ്രശ്‌നത്തിന് മുന്നോടിയായി ക്ഷേത്രം തന്ത്രി ശ്രീമദ് ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും മറ്റ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള ദേവഹിതം അറിയുന്നതിനും കൂടി വേണ്ടിയാണ് നഷ്ടമംഗലം ദേവപ്രശ്‌നം നടത്തുന്നത്.
വാര്‍ത്താസമ്മേളനം. വീഡിയോ കാണാം
പ്രസിഡന്റ് എം എൻ ഷാജി, വൈസ് പ്രസിഡൻറ് സതീഷ് മണി, സെക്രട്ടറി ഒഎം സുരേഷ്, ദേവസ്വം മാനേജർ കണ്ണൻ ഇടപാടി , PSസ ശാർങ്ങ ദരൻ, പി എൻ വിശ്വംഭരൻ ,സജീവ് വയല സിബി ചിന്നൂസ് ,രാജൻ ഇട്ടിക്കൽ തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments