ശാസ്ത്രത്തിന്റെ അനന്തസാധ്യതകൾ പുതിയ തലമുറ പരമാവധി പ്രയോജനപെടുത്തണമെന്ന് ഡോക്ടർ ഗീരിഷ് ശർമ്മ. തന്റെ മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ ലഭിച്ച സ്വീകരണത്തിന് മറുപടി പറയുക ആയിരുന്നു അദ്ദേഹം
.ഓരോ ഭാരതിയനും : അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ പിന്നിൽ പ്രവർത്തിച്ച ഡോ. ഗിരിഷ് ശർമ്മക്ക് -മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് സ്വീകരണം നല്കിയത്
.
പത്ത് മണിക്ക് പാരിഷ് ഹാളിൽ കൂടിയ പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ് ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിച്ചു ഹെഡ് മാസ്റ്റർ സാബു മാത്യു വാർഡ് മെബർ രമേശ് ഇലവുങ്കൽ പി ടി എ പ്രസിഡന്റ് ജിജി വെട്ടത്തേൽ-ഷെറിൻ ബേബി - തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് വിദ്യാർത്ഥികളുമായി . അദ്ദേഹം സംവാദം നടത്തി .
0 Comments