പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വച്ചു നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു . പരുക്കേറ്റ പൈക സ്വദേശികളായ കുടുംബാംഗങ്ങളായ ഡാൽവിൻ (45) , നിജിത (38), ഡിയോണ (13), ഡിയ (11) , ഡാലിൻ (4) , ഡ്രൈവർ അനൂപ് (35) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ മുമ്പിൽ കാർ ഇടിച്ചു കയറുകയായിരുന്നു.
എയർബാഗുകൾ പ്രവർത്തിച്ചതിനാൽ കാറിന്റെ മുൻ സീറ്റിൽ ഇരുന്നവർ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും നില ഗുരുതരമല്ല.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments