പ്രഭാത സഞ്ചാരത്തിന് ഇറങ്ങിയ വയോധികൻ കാറിടിച്ചു മരിച്ചു. ഈരാറ്റുപേട്ട കടുവാമൂഴി വക്കാപറമ്പ് വാഴമറ്റം ഈസ റാവുത്തർ ( 75 )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ വടക്കേക്കരയിലാണ് അപകടമുണ്ടായത്.
ഈരാറ്റുപേട്ടയിൽ നിന്ന് പാലായ് ക്ക് പോയ കാറാണ് ഇടിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി. സംഭവം അറിഞ്ഞെത്തിയ പോലീസാണ് ഈസായെ പാലായിലെ ഗവ. ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കെറ്റ ഈസ ഉച്ചയോടെ മരിച്ചു. ഭാര്യ ഐഷ പെരുവന്താനം സ്വദേശിനി. മക്കൾ : നൗഷാദ്, സിറാജ്. മരുമക്കൾ ഹസീല പരേതയായ നാഷിദ.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments