ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞദിവസം നടന്ന വിജിലൻസ് പരിശോധനയെ തുടർന്ന് വന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഭരണസമിതിയുടെയും ജീവനക്കാരുടെയും മനോവീര്യം തകർക്കുകയും ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് തടസ്സം ആവുകയും ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പട്ടികജാതി വിദ്യാർത്ഥികൾക്കായി നൽകിയ പഠനം മുറി നിർമ്മാണ പദ്ധതിയിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നും ലഭിച്ച ഗ്രാമസഭകൾ അംഗീകരിച്ച ലിസ്റ്റിൽ നിന്നും മുൻഗണന ക്രമങ്ങൾ പാലിച്ചു തന്നെയാണ് നൽകിയിട്ടുള്ളത് .
ഏതെങ്കിലും ഗുണഭോക്താക്കൾ നിബന്ധനകൾക്ക് വിധേയമായി അർഹരല്ലാതായി തീർന്നാൽ മാത്രമേ ഗ്രാമസഭ ലിസ്റ്റിൽ അടുത്ത ഗുണഭോക്താവിന് പഠനമുറി നിർമ്മിക്കുവാൻ അനുമതി നൽകിയിട്ടുള്ളൂ. തലപ്പലം പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് നൽകിയ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കുള്ള ഫണ്ട് നടപ്പിലാക്കാൻ സാധിക്കാതെ വന്നപ്പോൾ ഫണ്ട് നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി തലപ്പലം പഞ്ചായത്തിലെ തന്നെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തോടുകൂടി നിബന്ധനകൾക്ക് വിധേയമായി നൽകുകയാണ് ചെയ്തിട്ടുള്ളത്. ഒന്നോ രണ്ടോ എഗ്രിമെന്റ് അസിസ്റ്റന്റ് എൻജിനീയർ ഒപ്പിട്ടിട്ടില്ല എന്ന് പറയുന്നതും സാക്ഷി ഒപ്പില്ല എന്നു പറയുന്നതും ഒരു ക്ലരിക്കൽ മിസ്റ്റേക്ക് എന്നതിലുപരി വലിയ സംഭവമാക്കേണ്ട സാഹചര്യമില്ല.
എസ്റ്റിമേറ്റ് റേറ്റിനേക്കാൾ ഏറ്റവും കുറഞ്ഞ റേറ്റ് കോട്ട് ചെയ്യുന്ന കോൺട്രാക്ടർക്ക് വർക്ക് നൽകണമെന്നാണ് സർക്കാറും നിബന്ധനകളിൽ പറഞ്ഞിട്ടുള്ളത് ബിലോ റേറ്റ് പ്രകാരം ലഭിക്കുന്ന തുക പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി മാത്രമുള്ള പദ്ധതികളാണ് എടുത്തിട്ടുള്ളത് . കോട്ടയം ജില്ലയിൽ ഏക യുഡിഎഫ് ഭരണസമിതി അംഗങ്ങൾ ആയിട്ടുള്ള ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ മനപ്പൂർവ്വം അധിക്ഷേപിക്കുന്നതിനും മനോവീര്യം തകർക്കുന്നതിനും വിവിധ തലങ്ങളിൽ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സ ധൈര്യം നിസ്വാർത്ഥമായി അഴിമതി രഹിതമായി പൊതുജന താൽപര്യം സംരക്ഷിച്ചുകൊണ്ട് ഭരണം നടത്തുക തന്നെ ചെയ്യും എന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ആർ, വൈസ് പ്രസിഡണ്ട് കുര്യൻ നെല്ലുവേലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജിത് കുമാർ ബി, മേഴ്സി മാത്യു, മറിയാമ്മ ഫെർണാണ്ടസ് , മെമ്പർമാരായ ഓമന ഗോപാലൻ, കുഞ്ഞുമോൻ കെ കെ, ബിന്ദു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments