രാമപുരം റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. തുടക്കത്തില്‍ തന്നെ ഇരുവിഭാഗവും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. കള്ളവോട്ടിനുള്ള ശ്രമവും നടന്നു.
രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ വൈകിട്ട് 5 വരെയാണ് പോളിംഗ്. ഇടത് വലത് മുന്നണികള്‍ വാശിയോടെയാണ് രാമപുരം ബാങ്ക് തിരഞ്ഞെടുപ്പില്‍ മന്‍സരിക്കുന്നത്. ജനധിപത്യ മുന്നണിയെന്ന പേരില്‍ UDF മല്‍സരിക്കുമ്പോള്‍ സഹകരണ ജനാധിപത്യ മുന്നണിയെന്ന പേരിലാണ് ഇടത് മുന്നണി മല്‍സര രംഗത്തുള്ളത്. 13 അംഗ ഭരണസമിതിയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
.ഏഴ് മണിക്കാണ് പോളിംഗ് ആരംഭിച്ചത്. രാമപുരത്തിന് പുറത്ത് നിന്നുള്ള ഇടത് നേതാക്കള്‍ തെരഞ്ഞെടുപ്പ് ഹാളിന് സമീപം എത്തിയതാണ് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കിയത്. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കളളവോട്ടിനുള്ള ശ്രമവും ഇതിനിടയില്‍ ഉണ്ടായി. ജനാധിപത്യ മുന്നണി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കള്ളവോട്ടിനുള്ള ശ്രമം തടഞ്ഞു.
.16 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 18537 ത്തോളം വോട്ടര്‍മാരാണ് ബാങ്കിലുള്ളത്. സുഗമവും സമാധാനപരവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചിട്ടുണ്ട്. തെരത്തെടുപ്പ് പ്രക്രിയകള്‍ ക്യാമറയില്‍ ചിത്രികരിക്കുന്നതിനും അനുവാദം നല്‍കിയിട്ടുണ്ട്. പാലാ Dysp യുടെ നേതൃത്വത്തിലുള്ള പെലീസ് സംഘം സ്ഥലത്തുണ്ട്.
0 Comments