തലപ്പലം : ബാലസംഘം പൂഞ്ഞാർ ഏരിയ സമ്മേളനം നടന്നു. മേലമ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ നടന്ന സമ്മേളനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്‌ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സുമീനമോൾ ഹുസൈൻ ആദ്യക്ഷയായി. സെക്രട്ടറി ശ്രീജിത്ത് കെ സോമൻ പ്രവർത്തനം റിപ്പോർട്ടും, ജില്ലാ പ്രസിഡന്റ് വൈഷ്ണവി രാജേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി വി കെ മോഹനൻ, സി കെ വിജയകുമാർ, അനന്ദു സന്തോഷ്, വി കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ - പ്രസിഡന്റ് : സുമിനാമോൾ ഹുസൈൻ, സെക്രട്ടറി: ശ്രീജിത് കെ സോമൻ, വൈസ് പ്രസിഡന്റ്: ഹാരി കെ ഷാജി, ആദർശ് ,ജോയിന്റ് സെക്രട്ടറി: പാർത്ഥസാരഥി, ശ്രീറാം അനുരാഗ് , കൺവീനർ: വി കെ ഗംഗാദരൻ , ജോയിന്റ് കൺവീനർമാർ: ടി സുഭാഷ്, നിഷാ സാനു , കോർഡിനേറ്റർ: സുഷമ മുരളി , സോനാ സോമൻ, കെ എൻ ഹുസൈൻ എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങുന്ന 39 അംഗ കമ്മിറ്റി.
0 Comments