പാലായിൽ യുവാക്കളെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ഭരണങ്ങാനം ഇടപ്പാടി പാമ്പൂരാംപാറ ഭാഗത്ത് മഴുവഞ്ചേരി വീട്ടിൽ ഊരാൻ സാബു എന്ന് വിളിക്കുന്ന സാബു (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം ചൂണ്ടച്ചേരി ഭാഗത്ത് താമസിക്കുന്ന യുവാക്കളുടെ വീട്ടിൽ കയറി കത്തികൊണ്ട് ഇവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാക്കളോട് നിലനിന്നിരുന്ന മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ഇവരെ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പാലാ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments