തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് സ്നേഹാദരവുകൾ അർപ്പിച്ച് അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി സ്കൂളിലെ കുട്ടികൾ അദ്ധ്യാപകദിനം ഹൃദ്യമായി ആഘോഷിച്ചു. വീട്ടിൽ നിന്ന് കൊണ്ടുവന്ന പൂച്ചെണ്ടുകൾ നൽകി കുട്ടികൾ അദ്ധ്യാപകരെ സ്വീകരിച്ചു.
അദ്ധ്യാപകർ തിരികെ മധുരം നൽകി കുട്ടികളുടെ സ്നേഹത്തിന് നന്ദി അർപ്പിച്ചു.കുട്ടികൾ അദ്ധ്യാപകർക്ക് അദ്ധ്യാപക ദിനത്തിന്റെ ആശംസകൾ അർപ്പിച്ചു.പ്രിയ അദ്ധ്യാപകരോട് തങ്ങൾക്കുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി എല്ലാ കുട്ടികളും ഒരുമിച്ച് അദ്ധ്യാപകർക്ക് വന്ദനം അർപ്പിച്ചു.
. അധ്യാപക ദിനത്തിന്റെ മഹത്വംവിളിച്ചോതുന്ന ഷോർട് ഫിലിം റിലീസ് ചെയ്തത് ഏറെ ശ്രദ്ധേയമായി.എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു അദ്ധ്യാപകദിനം കൂടി കടന്നുപോയി.
0 Comments