Latest News
Loading...

കേരളം ലിംഗപദവിയെ അംഗീകരിച്ച സംസ്ഥാനം - ഡോ. സിന്തിയ ജോർജ്


പാലാ. ലിംഗ പദവിയുടെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ സാഹിത്യത്തിൻറെ പങ്ക് പ്രധാനമാണെന്ന് പാലാ അൽഫോൻസാ കോളജിൽ നടക്കുന്ന  ' ലിംഗ പദവിയും സാഹിത്യവും' എന്ന ദ്വിദിന സെമിനാർ ഉദ്ഘാടന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. 




.കേരളം ലിംഗപദവിയെ തിരിച്ചറിഞ്ഞ ആദ്യത്തെ സംസ്ഥാനമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഊട്ടി പ്രൊവിഡൻസ് വിമൻസ് കോളേജിലെ ഫ്രഞ്ച് അധ്യാപിക ലഫ്. സിന്തിയ ജോർജ് വ്യക്തമാക്കി. കാഴ്ചയല്ല കാഴ്ചപ്പാടാണ് മാറേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ഷാജി ജോൺ സ്വാഗതവും കോളേജ് ബർസാർ റവ.ഫാ.ഡോ.ജോസ് ജോസഫ് ആശംസയും വൈസ് പ്രിൻസിപ്പൽ ഡോ.സി. മിനിമോൾ മാത്യു നന്ദിയും പറഞ്ഞു.  



.'ലിംഗ നിരപേക്ഷഭാഷ'യെക്കുറിച്ച് കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം പ്രൊഫ. ഡോ.ആർ.വി.എം.ദിവാകരനും 'ലിംഗബോധവും ലിംഗനീതിയും രചയിതാവിന്റെ പ്രശ്നങ്ങൾ ' എന്ന വിഷയത്തിൽ കഥാകൃത്തും നോവലിസ്റ്റുമായ ഡോ.സി. ഗണേഷും  'ചലച്ചിത്ര സംസ്കാരവും ലിംഗപദവിയും' എന്ന വിഷയത്തിൽ ഡോ.ജോസ് കെ മാനുവലും സംസാരിച്ചു. 

ഭാഷ പെണ്ണിനെ ജഡ വസ്തുവായി കാണുന്നു. അത് തിരുത്തേണ്ടതുണ്ടെന്ന് കാലിക്കട്ട് സർവ്വകലാശാലയിലെ പ്രൊഫസർ ഡോ.ആർ.വി.എം. ദിവാകരൻ അഭിപ്രായപ്പെട്ടു.കാലം മാറുന്നതനുസരിച്ച് അടിമത്തം, അയിത്തം എന്നിവയൊക്കെ നമ്മൾ ഉപേക്ഷിച്ചു. അതുപോലെ ലിംഗപദവിയുടെ കാര്യത്തിൽ പോസിറ്റീവാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഒരു പാട് മാറി. പഴയ ഇംഗ്ലീഷ് ലിംഗഭേദത്തിന്റെ ആധിപത്യത്തിലായിരുന്നു. ജനങ്ങൾ വിചാരിച്ചാലേ ഭാഷയിലെ ലിംഗഭേദം പരിഹരിക്കാനാവൂ എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.


   




Post a Comment

0 Comments