പൂഞ്ഞാർ :കേരള യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡണ്ടായി അബേഷ് അലോഷ്യസിനെയും ജുവൽ സെബാസ്റ്റ്യൻ അഴകത്തിനേയും ഐകണ്ഠേന തിരഞ്ഞെടുത്തു.പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പത്തു മണ്ഡലം കമ്മിറ്റികളിലും വാർഡ് അടിസ്ഥാനത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കി വാർഡ് മണ്ഡലം കമ്മിറ്റികൾ പ്രതിനിധി സ്വഭാവത്തോടുകൂടി ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയാണ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് നടന്നത്.
കേരള കോൺഗ്രസ് എം പാർട്ടി ചെയർമാനായി ജോസ് കെ മാണി എംപി എത്തിയതിനു ശേഷം സെമി കേഡർ സ്വഭാവത്തിലേക്ക് മാറിയതിന് ചുവടുപിടിച്ച് സെമി കേഡർ സംവിധാനത്തിൽ യുവജന സംഘടനയും വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് പൂർത്തീകരിക്കപ്പെട്ടത്.കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ യൂത്ത് ഫ്രണ്ട് (എം) ന്റെ കെട്ടുറപ്പും അതിശക്തമായ പ്രവർത്തനവും സംഘടനാ ശേഷിയും സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിന് നിർണ്ണായകമായ ഘടകമായിരുന്നു. ആ ആവേശം ഒട്ടും ചോരാതെ മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടന തെരഞ്ഞെടുപ്പും പൂർത്തിയാക്കുവാൻ പൂഞ്ഞാർ യൂത്ത് ഫ്രണ്ട് എമ്മിന് കഴിഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക അൽമായ സംഘടനയായ ചെറുപുഷ്പം മിഷ്യൻ ലീഗിന് തുടക്കം കുറിച്ച് പടുത്തുയർത്തിയ മിഷൻ ലീഗ് കുഞ്ഞേട്ടന്റെ (PC അബ്രാഹം പുല്ലാട്ടുകുന്നേൽ) പൗത്രനായ അബേഷ് അലോഷ്യസ് KSC (M) മുൻ സംസ്ഥാന പ്രസിഡണ്ടാണ്. തന്റെ പിതാവ് അലോഷ്യസ് അബ്രാഹം വഹിച്ച യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം അധ്യക്ഷപദവിയിൽ അബേഷ് വരുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.കോളേജ് യൂണിയൻ ഇലക്ഷൻ കാലഘട്ടത്തിൽ തിരുവനന്തപുരം ലോ അക്കാദമിയുടെ ബഹുനില മന്ദിരത്തിന് മുകളിൽ KSC (M)ന്റെ ഇരുവർണ്ണ പതാക അബേഷ് പാറിക്കുന്ന ചിത്രം രോമാഞ്ചത്തോടെയാണ് ഓരോ മാണിക്കാരന്റെയും മനസ്സിൽ ഇന്നുമുള്ളത്. മികച്ച സംഘാടകനും വാഗ്മിയുമായ അബേഷ് അലോഷ്യസ് സംസ്ഥാനത്തെ 14 ജില്ലകളിലും പാർട്ടിയുടെ പ്രതിസന്ധി കാലഘട്ടത്തിൽ KSC (M) കെട്ടിപ്പടുക്കുന്നതിനായി അഹോരാത്രം പ്രയത്നിച്ചു. വിദ്യാഭ്യാസ കാലഘട്ടം പൂർത്തിയാക്കിയ ഉടൻതന്നെ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി . അദ്ദേഹത്തെ നിയോഗിച്ചു. കേരള കോൺഗ്രസ് (എം ) പാർട്ടിയുടെ , പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി നേടിയെടുത്ത പൂഞ്ഞാർ അസംബ്ലി നിയോജകമണ്ഡലം നിലനിർത്തുന്നതിന് യുവജന സംഘടനയെ കൂടുതൽ ശക്തമാക്കുന്നതിനും പ്രവർത്തകര സജ്ജരാക്കുന്നതിനും പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് എന്ന വലിയ ഉത്തരവാദിത്വം പാർട്ടി അദ്ദേഹത്തിൻറെ നൽകിയിരിക്കുന്നു. ഇരുത്തം വന്ന നേതാവായി മാറിയ കരുത്തുറ്റ സംഘടനാ പ്രവർത്തകനും മികച്ച സംഘാടകനുമായ അബേഷിന്റെ കരങ്ങളിൽ കേരള യൂത്ത് ഫ്രണ്ടിന്റെ ഭാവി ഭദ്രമാണ്.
കേരള കോൺഗ്രസ് എം പാർട്ടിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ആയിരുന്ന എ കെ സെബാസ്റ്റ്യൻ അഴകത്തിന്റെ , മാണിക്കാരടെ പ്രിയ AK യുടെ പുത്രൻ ജുവൽ സെബാസ്റ്റ്യൻ അഴകത്ത് യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം
ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി എന്ന നിലയിൽ രണ്ടാമൂഴമാണിത്. എളിമ നിറഞ്ഞ പ്രവർത്തന ശൈലിയിലൂടെ ഏവരുടെയും ഹൃദയം കവരുന്ന ജുവൽ മികച്ച യുവജന സംഘാടകൻ എന്ന നിലയിൽ ഇതിനോടകം പേരെടുത്തു. KSC M ലൂടെ വിദ്യാർത്ഥി യുവജനരാഷ്ടിയ പ്രവേശനം, രാമപുരം ആഗസ്റ്റിനോസ് കേളേജിൽ നിന്ന് എംജി യൂണിവേഴ്സിറ്റി യൂണിയനിലേക്ക് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് തീക്കോയി മണ്ഡലം വൈസ് പ്രസിഡണ്ട് പൂഞ്ഞാർ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് മെബർ കോട്ടയം ജില്ലാ കമ്മിറ്റി അംഗം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിർവഹിച്ച ശേഷമാണ് കഴിഞ്ഞ ടേമിൽ ഓഫീസ്ചാർജ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം ജില്ലയിലെയും കേരള സംസ്ഥാനത്തെയും മൂന്നാമത്തെ ഏറ്റവും കൂടുതൽ യൂത്ത് ഫ്രണ്ട് (എം) മെമ്പർഷിപ്പ് പൂർത്തീകരിക്കാൻ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് കഴിഞ്ഞത് ജുവലിന്റെ പ്രവർത്തന മികവിന് ഉദാഹരണമാണ്.കേരള കോൺഗ്രസ് പാർട്ടിയുടെ ഭാവി പ്രതീക്ഷയായ അബേഷ് അലോഷ്യസിന്റെയും ജുവൽ സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ കൂടുതൽ ഉയരങ്ങളിൽ യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി എത്തിച്ചേരുക തന്നെ ചെയ്യും.
0 Comments