പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പാതാമ്പുഴ മന്നത്ത് നരിയുടെ ആക്രമണത്തില്‍ 6 വളര്‍ത്ത് മൃഗങ്ങള്‍ക്ക് കടിയേറ്റു. നാല് വളര്‍ത്തു നായ്ക്കള്‍ക്കും രണ്ട് ആടിനുമാണ് കടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 നാണ് സംഭവം.
കുഴിയാനിപ്പള്ളി മണിയുടെ ആടിനും നായയ്ക്കും ഉണക്കപ്പാറയില്‍ സിബിയുടെ ആടിനും പാലോയിലിയില്‍ ബിനോയി, കീപാറയില്‍ വക്കന്‍, ജോസ്, മാത്യു എന്നിവരുടെ നയകള്‍ക്കൂമാണ് നരിയുടെ കടിയേറ്റത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂഞ്ഞാര്‍ തെക്കേക്കര മൃഗാശുപത്രിയില്‍ നിന്ന് അധികൃതരെത്തി വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. വളര്‍ത്തു മൃഗങ്ങളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
.
0 Comments