ഈരാറ്റുപേട്ട : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മതേതര കേരളത്തിന് മാതൃകയാണെന്നും പാണക്കാട് കുടുംബം കേരളീയ മതേതര സമൂഹത്തിന് നൽകുന്ന സംഭാവന മഹത്തരമാണെന്നും എ പി ഷിഫാർ മൗലവി. മുസ്ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം.
ശിഹാബ് തങ്ങൾ അനുസ്മരണം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് അൻവർ അലിയാർ അധ്യക്ഷനായിരിന്നു, നേതാക്കളായ കെ എ മാഹിൻ ,ഷമീർ വലിയവീട്ടിൽ ,എം പി സലിം ,സി പി ബാസിത് ,സുഹുറ അബ്ദുൽ കാദർ ,റാസി ചെറിയവല്ലം ,adv വി പി നാസർ,യഹിയ സലീം , അൽഫാജ് ഖാൻ ,അബ്സാർ മുരിക്കോലിൽ ,പി എ ഹാഷിം ,
പി എം അബ്ദുൽ ഖാദർ ,കെ എ മുഹമ്മദ് ഹാഷിം ,അഫ്സൽ വെള്ളൂപ്പറമ്പിൽ ,അസീസ് പത്താഴപ്പടി, കെ പി ത്വാഹാ,അബ്ദുള്ള മുഹ്സിൻ ,നസീം മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു .
മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ സ്വാഗതവും സി കെ ബഷീർ നന്ദിയും പറഞ്ഞു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments