രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. തക്കാളി, വെണ്ട, പച്ചമുളക് , വഴുതന, കാബേജ്, പയർ, പാവൽ, ചീര തുടങ്ങിയവ മുന്നോറോളം ഗ്രോബാഗുകളിലായി കൃഷി ചെയ്തു വരുന്നു.
വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് വിദ്യാർത്ഥികളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനായി നടപ്പിലാക്കിയിരിക്കുന്ന ഈ പദ്ധതിയിൽ വളരെ ഉത്സാഹത്തോടെയാണ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്. കോളജ് പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ബയോടെക്നോളജി ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സജേഷ് കുമാർ എൻ. കെ., കോർഡിനേറ്റർ രതി സി. ആർ. അധ്യാപർ , വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
0 Comments