Latest News
Loading...

രാഹുൽ ഗാന്ധിക്കെതിരെ ഗൂഢനീക്കം നടത്തിയവർ മാപ്പ് പറയണം: സജി മഞ്ഞക്കടമ്പിൽ




പാലാ: രാഹുൽ ഗാന്ധിക്കെതിരെ ഗൂഢനീക്കം നടത്തിയവർ ജനാധിപത്യ മര്യാദയുണ്ടെങ്കിൽ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ഉദയ സൂര്യനെ കുടകൊണ്ട് മറയ്ക്കാനാവില്ല  എന്ന് രാഹുൽ ഗന്ധിയുടെ തിരിച്ചു വരവിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും സജി പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നടത്തിയ ഗൂഢനീക്കം മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാറിയ കാര്യം കേരളത്തിലെ യുഡിഎഫ് നേതാക്കളെ കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി മനസ്സിലാക്കണമെന്നും സജി ആവശ്യപ്പെട്ടു.



മാപ്പ് പറയാതെ അയോഗ്യത മറികടന്ന് രാഹുൽ ഗാന്ധി ഇന്ത്യൻ പാർലമെന്റിൽ പ്രവേശിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് പാലായിൽ യു ഡി എഫിന്റെ നേതൃത്വത്തി ലഡു വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ്, കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, സതീഷ് ചൊള്ളാനി, ജോസഫ് കണ്ടം, പയസ് മാണി മഞ്ഞക്കുന്നേൽ, പ്രേമ്ജിത്ത് ഏർത്തയിൽ, ജോസ് വേരാനാനി, തോമസുകുട്ടി നെച്ചിക്കാട്ട്, കെ.എം. കുര്യൻ കണ്ണംകുളം, ഷാജി താഴത്തുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.




   




Post a Comment

0 Comments