Latest News
Loading...

ന്യൂനപക്ഷ ധ്വംസകരുമായുള്ള യു.ഡി.എഫ് കൂട്ടുകെട്ടിന് പുതുപ്പള്ളിക്കാർ മറുപടി കൊടുക്കണം. ജോസ് കെ മാണി .



 മണിപ്പൂരിലും ഹരിയാനയിലുമടക്കം രാജ്യവ്യാപകമായി ന്യൂനപക്ഷ വംശഹത്യയ്ക്കുo കലാപത്തിനും നേതൃത്വം നൽകുന്ന ബി.ജെ.പി യുമായി ചേർന്ന് കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലടക്കം യു.ഡി.എഫ് പുലർത്തുന്ന അധാർമ്മിക രാഷ്ട്രീയത്തിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലൂടെ ചുട്ട മറുപടി കൊടുക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. അഭിപ്രായപ്പെട്ടു. 



ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കിയും സ്ത്രീകളെ അതിക്രൂരമായി കൂട്ട ബലാൽക്കാരത്തിലൂടെ പീഡിപ്പിച്ച് വിവസ്ത്രരാക്കി ജനമദ്ധ്യേ അധിക്ഷേപിക്കുകയും ഒരു വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് വംശീയ അരുംകൊലയും അതിക്രമങ്ങളും നടത്തുകയും ചെയ്യുന്ന കുറ്റവാളികൾക്ക് സംരക്ഷണo നൽകി ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ച് മതേതരത്വം തകർക്കുന്ന വർഗ്ഗീയ വാദികളുമായി യു.ഡി.എഫ് പുലർത്തുന്ന പ്രാദേശിക സഖ്യങ്ങൾ നാടിനാപത്താണന്നും അദ്ദേഹം തുടർന്നു പറഞ്ഞു.



 പുതുപ്പള്ളിയിൽ വികസനമെത്തിക്കാൻ ലഭിക്കുന്ന അവസരമായി ഉപതെരഞ്ഞെടുപ്പുമാറണമെന്നും ജോസ് കെ. മാണി എം. പി. പറഞ്ഞു. എൽ.ഡി.എഫ്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരമറ്റത്തു നടന്ന കേരളാ കോൺഗ്രസ് (എം) കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർടി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്റീസ് കൂനാനിക്കലിന്റെ വസതിയിൽ ചേർന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്തംഗം മാത്തുക്കുട്ടി ഞായർകുളം അദ്ധ്യക്ഷത വഹിച്ചു. 



ജോസഫ് ചാമക്കാല, ടോബിൻ കെ അലക്സ് , ബെന്നി വടക്കേടം, സാജൻ തൊടുക , ജോസുകുട്ടി പൂവേലിൽ,സാബു കണിപറമ്പിൽ , ജേക്കബ് തോമസ്,അഡ്വ. സണ്ണി മാന്തറ, ജയ്മോൻ പുത്തൻപുരയ്ക്കൽ, ജിജോ വരിക്കമുണ്ട, അനൂപ് ജേക്കബ്, ജോർജ് മൈലാടി , മേരി ക്കുട്ടി ടീച്ചർ, ബെറ്റി റോയി, കെ.കെ.രഘു , ജോർജുകുട്ടി കുന്നപ്പള്ളിൽ, ടോമി മുടന്തിയാനി തുടങ്ങിയവർ പ്രസംഗിച്ചു.

.


   




Post a Comment

0 Comments