Latest News
Loading...

പാലാ നഗരസഭ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.



മദ്യം മയക്കുമരുന്ന് പുകവലി  തുടങ്ങിയ ദുർഗുണങ്ങൾ യുവജനങ്ങൾ കുട്ടികൾ  എന്നിവരുടെ ഇടയിൽ വളർന്നുവരുന്ന സാഹചര്യത്തിൽ , ആയത് തടയുന്നത് സംബന്ധിച്ച് ഫലപ്രദമായ മാർഗം എന്ന നിലയിൽ നഗരസഭയിലെ വിവിധ സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തി.. 

 ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പാലാ സെൻതോമസ്  ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് കുട്ടികൾ അവതരിപ്പിച്ച ഇത്തിക്കണ്ണികൾ എന്ന തെരുവുനാടവും  ലഹരി വിരുദ്ധ  ബോധവൽക്കരണം എൽഇഡി പ്രദർശനവും നടത്തി.. പാലാ സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10:30-ന് നടന്ന ബോധവൽക്കരണ ക്യാമ്പ് നഗരസഭ  ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. 

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബിജി ജോജോ യോഗത്തിന്റെ അധ്യക്ഷയായിരുന്നു.. സ്കൂൾ പ്രിൻസിപ്പാൾ  റജി മാത്യു സ്വാഗതവും ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ ആശംസയും അറിയിച്ചു.  നഗരസഭ വൈസ് പേഴ്സൺ സിജി പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന സണ്ണി, കൗൺസിലർമാരായ വി സി പ്രിൻസ്,  ആനി ബിജോയ്, ലിസ്സി കുട്ടി മാത്യു എന്നിവരും പങ്കെടുത്തു.. എക്സൈസ് വിമുക്തി, കോഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ, യൂത്ത് കോഡിനേറ്റർ മാർഷൽ മാത്യു, നഗരസഭ മുൻ ഉദ്യോഗസ്ഥൻ ബിജോയ് മണർകാട്ടു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി... പത്തൊമ്പതാം വാർഡ് കൗൺസിലർ ശ്രീമതി മായാ രാഹുൽ  നന്ദിയും അറിയിച്ചു..






   




Post a Comment

0 Comments